തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്നുമുതല്‍

ശബരിമലയില് തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. വെര്‍ച്വല്‍ ക്യു ബുക്കിംഗ് ഇന്ന് 12 മണിക്ക് ആരംഭിക്കും. ശനിയും ഞായറും മുവായിരം പേര്‍ക്കും മറ്റുദിവസങ്ങളില്‍ രണ്ടായിരം പേര്‍ക്കുമാണ് പ്രവേശനം അനുവദിക്കുക. ദേവസ്വം വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം ആരോഗ്യവകുപ്പിന്റെ അനുമതിയോടെയാണ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തീര്‍ത്ഥാടനം. www.sabarimalaonline.org എന്ന വെബ്‌സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് ചെയ്യാം.

തീർഥാടകർക്ക് നേരിട്ട് തെയ്യഭിഷേകത്തിനുള്ള അനുമതി പുനസ്ഥാപിച്ചിട്ടില്ല. ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താനും വനം വകുപ്പ് അനുമതി നല്‍കി. മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയരയ സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്താണ് അനുമതി.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More