ടോക്കൺ ഒഴിവാക്കിയിട്ടില്ല; മദ്യം ലഭിക്കാന്‍ ബെവ്ക്യൂ ആപ്പ്തന്നെ ശരണം

ബെവ്‌കോ വഴി ടോക്കൺ ഒഴിവാക്കി മദ്യവിൽപന നടത്താൻ സർക്കാർ ഉത്തരവ് നൽകിയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി അറിയിച്ചു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാൽ ടോക്കൺ ഒഴിവാക്കി മദ്യവിൽപന നടത്താൻ സർക്കാർ ഉത്തരവ് നൽകിയെന്നാണ് ചില മാധ്യമങ്ങളിൽ വാർത്ത വന്നത്.  മേയ് 28 മുതൽ ബെവ്ക്യൂ ആപ്പ് തകരാറില്ലാതെ പ്രവർത്തിച്ചുവരികയാണ്.  ഉപഭോക്താക്കൾക്ക് കെ.എസ്.ബി.സി ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ എന്നിവയിൽ നിന്ന് ബെവ്ക്യൂ ആപ്പ് വഴി ടോക്കൺ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂവെന്നും നിലവിലെ സമ്പ്രദായം തുടരുമെന്നും എം.ഡി അറിയിച്ചു.

അതേസമയം, ഓണ്‍ലൈനായി മദ്യം ബുക്ക്‌ ചെയ്യാന്‍ സര്‍ക്കാര്‍ വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് നിരന്തരം തകാരിലാവുന്നുണ്ടെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. മദ്യം നേരെത്തെ കൂട്ടി ബുക്ക് ചെയ്യുക എന്ന ചടങ്ങിനും പ്ലാനിങ്ങിനും താല്പര്യമില്ലാത്ത ജനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഇടം എന്ന നിലയില്‍ ബാറുകളെ കൂടുതലായി ആശ്രയിക്കുന്നു എന്നാണു കഴിഞ്ഞ മാസങ്ങളിലെ ബിവറേജസ് ഔട്ട്‌ ലെറ്റുകളിലെ വിറ്റുവരവ് കണക്കിലൂടെ എത്തിച്ചേര്‍ന്ന നിഗമനം.

പല ബാറുകാരും ഇപ്പോള്‍ ഔട്ട്‌ ലെറ്റുകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും മനസ്സിലായിട്ടുണ്ട്. ബാറുകളിലെ വിറ്റുവരവ് വര്‍ദ്ധിച്ചതായാണ് കഴിഞ്ഞ മാസങ്ങളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ബെവ് ക്യൂ ആപ്പ് തകരാവുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറക്കിയ ഈ ഉത്തരവ് സ്ഥിരപ്പെടുത്താന്‍ ആലോചനയുണ്ട് എന്നാണു ലഭിക്കുന്ന സൂചന. 

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More