നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നടി മഞ്ജു വാരിയര്‍, ബിന്ദു പണിക്കര്‍,സിദ്ദിക്ക് എന്നിവരെ വിസ്തരിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി വിസ്താരം തുടരുന്നു.  നടി മഞ്ജു വാരിയരെ ഇന്ന് വിസ്തരിക്കും. കേസിലെ പ്രതി നടന്‍ ദിലീപിന്‍റെ മുന്‍ ഭാര്യയായ മഞ്ജു വരിയരാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പുറകില്‍ ഗൂഡാലോചനയുണ്ട് എന്ന് ആദ്യം ആരോപണം ഉന്നയിച്ചവരില്‍ ഒരാള്‍. അതുകൊണ്ടു തന്നെ വിചാരണാ വേളയില്‍ മഞ്ജു വരിയരുടെ മൊഴി നിര്‍ണ്ണായകമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

നടി ആക്രമിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസം സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടിയില്‍ അക്രമത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ചവരില്‍ പ്രമുഖയാണ്‌ മഞ്ജു,  ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് മഞ്ജു വാരിയര്‍. നടന്‍ സിദ്ദിക്ക് ,നടി ബിന്ദു പണിക്കര്‍ എന്നിവരെയും ഇന്ന് വിസ്തരിക്കും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വിചാരണ നടപടികളുടെ ഭാഗമായാണ് സാക്ഷി വിസ്താരവും, കേസിലെ വടിയും പ്രതിയുമായി ബന്ധപ്പെട്ടവരുടെ മൊഴി എടുപ്പും നടക്കുന്നത്. നടി  സംയുക്‌താ വര്‍മ, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നടി ഗീത് മോഹന്‍ ദാസ് എന്നിവരെയും തുടര്‍ ദിവസങ്ങളില്‍ വിസ്തരിക്കുമെന്നാണ് വിവരം.   

Contact the author

web desk

Recent Posts

Web Desk 20 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More