മാവോയിസ്റ്റ് വേൽമുരുകന്റെ കൊലപാതകം ഏകപക്ഷീയമെന്ന് സിപിഐ

വയനാട് പടിഞ്ഞാറത്തറിയിൽ മാവോയിസ്റ്റായ വേൽമുരുകൻ വെടിവെപ്പിൽ കൊല്ലപ്പെട്ടതിൽ പൊലീസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട്ടിൽ നടന്നത് ഏകപക്ഷീയമായ ഏറ്റമുട്ടലാണെന്ന് കാനം പറഞ്ഞു. പൊലീസുകാർക്ക് പരുക്കേൽക്കാത്തത് ഇതിന് തെളിവാണ്. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയിൽ അന്വേഷണം വേണം. വെടിവെച്ചത് കൊന്ന് നക്സലിസം ഉണ്ടാകില്ല. ഇത്തരം ചിന്ത പൊലീസിന് ഉണ്ടാകാം എന്നാൽ സർക്കാറിന് ഇത്തരം ചിന്തകൾ പാടില്ല. കേരളത്തിലെ വനങ്ങളിലെ നക്സലേറ്റ് വേട്ട അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.   

ബാണാസുര വനത്തിൽ ഈ മാസം 3 നാണ് തണ്ടർബോൾട്ട് വെടിവെപ്പിൽ വേൽമുരുകൻ കൊല്ലപ്പെട്ടത്.   എസ് ഐക്കും തണ്ടർബോൾട്ടിനും നേരെ രാവിലെ 9.15ഓടെയാണ് വെടിവെപ്പുണ്ടായതെന്നും, അര മണിക്കൂറിലധികം സമയം പരസ്പരം വെടിവെച്ചെന്നും എസ് പി പൂങ്കുഴലി അറിയിച്ചു. ആയുധധാരികളായ 6 അം​ഗസംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും അവർ പറഞ്ഞു. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. സംഘത്തിലെ ഒരാൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. 

പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ തണ്ടർ ബോൾട്ട് സംഘത്തെ പ്രദേശത്ത് നിയോ​ഗിച്ചിട്ടുണ്ട്. മഞ്ചക്കണ്ടി ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ വാർഷികത്തിൽ ആക്രമണത്തിന് മാവോയിസ്റ്റ് പദ്ധതിയിട്ടതായി പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനുകൾ എന്നിവ ആക്രമിക്കാനായിരുന്ന് പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് പ്രദേശത്ത് സുരക്ഷ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു.

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ ശരീരത്തിൽ നിരവധി തവണ വെടിയേറ്റതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.  ശരീരത്തിൽ നാൽപ്പതോളം മുറിവുകളാണ് കണ്ടെത്തിയത്. ശരീരത്തിൽ വെടിയുണ്ടകൾ തറച്ചതായും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തോട് അനുബന്ധിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ശരീരത്തിൽ വെടിയുണ്ടകൾ തറച്ചുകയറിയ മുറിവുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് എക്സ്റേ പരിശോധന നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് വേൽമുരുകന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More