ഡല്‍ഹിയെ ശാന്തമാക്കാന്‍ സൈന്യം ഇടപെടണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ കത്ത് നല്‍കി

ദല്‍ഹി: കലാപ കലുഷിതമായ ഡല്‍ഹിയെ ശാന്തമാക്കാന്‍  സൈന്യം ഇടപെടണമെന്ന് രേഖാമൂലം അവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാള്‍ കേന്ദ്ര സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രം നടപടി എടുക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം രേഖാമൂലം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ചു ചേര്‍ത്ത മൂന്ന് ഉന്നതതല യോഗങ്ങളിലും 35 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള ഒരു നടപടിയും കൈകൊണ്ടിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇന്ന് പുലര്‍ച്ചെയും പല ഇടങ്ങളിലായി നടന്ന ആക്രമണ സംഭവങ്ങള്‍.

സൈന്യത്തെ ഇറക്കണമെന്ന ആവശ്യത്തോട് അനുകൂലമായ പ്രതികരണമല്ല അമിത്ഷാ സ്വീകരിച്ചത്. ''ഇപ്പോള്‍ അത്തരമൊരു സാഹചര്യം ഇല്ല'' എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞത്. ഈ നിലപാടാണ് കലാപം ഇത്ര രൂക്ഷമാകാന്‍ കാരണമെന്നാണ് കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് രേഖാ മൂലം  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാള്‍ കേന്ദ്രത്തിനു കത്തു നല്‍കിയിരിക്കുന്നത്. 

കത്തില്‍ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഡല്‍ഹി മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്.

1. കലാപ കലുഷിതമായ ഡല്‍ഹിയെ ശാന്തമാക്കാന്‍  സൈന്യത്തിന്‍റെ ഇടപെടലിന് മാത്രമേ സാധിക്കൂ.അതിന് വേണ്ട നടപടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണം.

2. ഡല്‍ഹിയിലേക്കു മറ്റു സ്ഥലങ്ങളില്‍ നിന്ന് അക്രമകാരികള്‍ നുഴഞ്ഞു കയറുന്നത് തടയാന്‍ റോഡുകള്‍ അടയ്ക്കണം.

3. ജനപ്രതിനിധികള്‍ക്ക് കലാപബാധിത പ്രദേശങ്ങളില്‍ സമാധാന പ്രവത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം ഒരുക്കണം.

തുടങ്ങിയവയാണ് അവ. ഇതിനിടെ കലാപ കലുഷിതമായ പ്രദേശങ്ങളിലെ സാഹചര്യം വിലയിരുത്താന്‍  കേന്ദ്ര  സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കാബിനറ്റ് യോഗം തുടരുകയാണ്.

    

Contact the author

web desk

Recent Posts

National Desk 13 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 14 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More