മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴി വീണ്ടും എടുക്കുന്നു

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് നിലമ്പൂര്‍ സ്വദേശിയായ സിബി വയലില്‍ കോടികള്‍ തട്ടി എന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴി  എടുത്തു. ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂര്‍ പാട്ടുത്സവത്തിന് സിബി വയലില്‍ 40 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യല്‍.

മേരി മാതാ ട്രസ്റ്റ് മേധാവിയായ സിബി വയലില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത്. സിബി എംബിബിഎസ് ഉള്‍പ്പെടെയുളള കോഴ്‌സുകള്‍ക്ക് സീറ്റ് ശരിപ്പെടുത്തിത്തരാമെന്നു വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി പത്തു കോടിയോളം രൂപ തട്ടിപ്പ് നടത്തിയിരുന്നു. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായിരിക്കെ നടത്തിയ പരിപാടികള്‍ക്ക് ഇയാള്‍ വന്‍തുക സ്‌പോണ്‍സര്‍ ചെയ്തതായും കണ്ടെത്തി. ഇതിലെ  അസ്വാഭാവികതയെ തുടര്‍ന്ന് ഷൗക്കത്തിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും സിബിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെയാണ്  ഷൗക്കത്തിനെ വിളിപ്പിച്ചത്. 

അതേസമയം സിബിയുമായി പണമിടപാടില്ലെന്നും പാട്ടുത്സവത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കുമെന്നും ഷൗക്കത്ത് പറഞ്ഞു. മുന്‍ വൈദ്യൂതി-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനും 'പാഠം ഒന്ന് ഒരു വിലാപം', 'ദൈവനാമത്തില്‍' തുടങ്ങിയ ചലചിത്രങ്ങളുടെ നിര്‍മ്മാതാവുമാണ് ആര്യാടന്‍ ഷൗക്കത്ത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More