പ്രമേഹം, അര്‍ബുദം എന്നീ രോഗങ്ങളുള്ളവരില്‍ കൊവിഡ്‌ മരണ സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ്

പ്രമേഹം,അർബുദം, ഉയർന്ന രക്തസമ്മർദം എന്നീ രോഗങ്ങൾ ഉള്ളവരിലെ കൊവിഡ് മരണനിരക്ക് വളരെ കൂടുതലാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ഓഗസ്റ്റ് മാസത്തെ കൊവിഡ് മരണ അവലോകന റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ തുടർന്ന്, ആരോഗ്യ സ്ഥാപനങ്ങളിലെ അണുബാധ നിയന്ത്രണം ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

ഓഗസ്റ്റ് മാസത്തിൽ 223 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്. ഇതിൽ 120 പേർ കടുത്ത പ്രമേഹരോഗികളും,116 പേർ ഉയർന്ന രക്തസമ്മർദ്ദമുള്ളവരും,15 പേർ അർബുദ രോഗികളുമായിരുന്നു. ഇതുകൂടാതെ, 54 ഹൃദ്രോഗികളും,36 വൃക്കരോഗികളും ഓഗസ്റ്റിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇത്തരം രോഗങ്ങളുള്ളവർ ചികിത്സക്കെത്തുന്ന സ്ഥലങ്ങൾ കർശനമായി അണുവിമുക്തമാക്കണമെന്നാണ് നിർദ്ദേശം.

ഓഗസ്റ്റ് മാസത്തിലെ മരണനിരക്കിൽ കൂടുതലും പുരുഷന്മാരാണ് എന്നുള്ളതും ശ്രദ്ധേയമാണ്.157 പുരുഷന്മാരും 66 സ്ത്രീകളുമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 34 പേരാണ് മരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 15 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More