തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരായ സംസ്ഥാന സർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനി ​ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാറിനെ മറികടന്ന് അദാനി ​​ഗ്രൂപ്പിന് കരാർ നൽകിയതിൽ  ക്രമക്കേട് ഉണ്ടെന്ന സംസ്ഥാന സർക്കാറിന്റെ വാദം കോടതി അം​ഗീകരിച്ചില്ല. ലേല നടപടികൾ സുതര്യമല്ലെന്ന വാദവും കോടതി അം​ഗീകരിച്ചില്ല. വിമാനത്താവളം നൽകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമർപ്പിച്ച എല്ലാ ഹർജികളും ഹൈക്കോടതി തള്ളി. 

വിമാനത്താവളം കൈമാറുന്നത് കേന്ദ്രസർക്കാറിന്റെ നയപരമായ തീരുമാനമാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. അതുകൊണ്ടുതന്നെ നയപരമായ തീരുമാനത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. 

രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളുവെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം. 

 തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രിംകോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിൽ വീണ്ടും എത്തിയത്. സംസ്ഥാന സർക്കാറിന്റെ ഹർജിയുടെ മെറിറ്റിൽ വാദം കേൾക്കണമെന്ന് കോടതി  നിർദേശിച്ചിരുന്നു.  വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച്‌  കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 8 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More