5 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ പിടിച്ചു. 36 കിലോ കടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്ത്

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 2.19 (രണ്ടുകോടി പത്തൊന്‍പത് ലക്ഷം)  കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. യുഎഇ-യില്‍ നിന്നെത്തിയ മൂന്നു യാത്രാക്കാരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണം പിടികൂടിയത്. അരിമ്പ്ര അനൂപ്‌, താമരശ്ശേരി പുളിക്കലകത്ത്  ഷൈജു, അടിവാരം സ്വദേശി ആഷിക് എന്നിവരാണ് സ്വര്‍ണ്ണവുമായി പിടിയിലായത്. 

ശരീരത്തിലും രഹസ്യഭാഗങ്ങളിലും ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മൂന്നുപേരില്‍ നിന്നായി ഏകദേശം അഞ്ചു കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്. രണ്ടു ദിവസങ്ങളിലായാണ് ഇവര്‍ വിമാനത്താളത്തിലെത്തിയത്.

ഇതിനിടെ സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ പുറത്താക്കികൊണ്ട് കസ്റ്റംസ് പ്രിവന്‍റിവ് കമീഷണര്‍ ഉത്തരവിട്ടു. കണ്ണൂര്‍,തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചവരാണ് ഇവര്‍. അറസ്റ്റിലായ ഇവരില്‍ ഒരാള്‍ കസ്റ്റംസ് സൂപ്രണ്ടായ ബി.രാധാകൃഷ്ണന്‍ 25 കിലോഗ്രാം സ്വര്‍ണ്ണമാണ്,തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഇന്‍സ്പെക്ടര്‍ രാഹുലിനെ 11 കിലോഗ്രാം സ്വര്‍ണ്ണ വുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. മതിയായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.   

Contact the author

web desk

Recent Posts

Web Desk 16 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More