മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. കേസ് 27-ന് വീണ്ടും പരിഗണിക്കും. നേരത്തെ, ഒക്‌ടോബർ 12ന് കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെങ്കിട്ടരാമന് അന്ത്യ ശാസനം നല്‍കിയിരുന്നു. മൂന്ന് പ്രാവശ്യം ആവശ്യപെട്ടിട്ടും ഹാജരാകാത്തതിനാലായിരുന്നു നടപടി. രണ്ടാം പ്രതി  ശ്രീറാമിന്റെ സുഹൃത്ത്‌  വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന്‌ വ്യക്തമാക്കിക്കൊണ്ട് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രതികൾക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറി. 50 കിലോ മീറ്റർ വേഗപരിധിയുള്ള റോഡിലൂടെ 100 കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിച്ചു, ബൈക്കിൽ യാത്ര ചെയ്ത കെ. എം ബഷീറിനെ ഇടിച്ചിട്ടു, സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് കള്ളം പറഞ്ഞു എന്നെല്ലാം കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്​റ്റ്​ മൂന്നിന്​ ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിലെ മാധ്യമപ്രവർത്തകനായ  ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് പുലർച്ചെ മ്യൂസിയത്തിന്​ സമീപം പബ്ലിക് ഓഫിസിന്​ മുന്നിൽ വെച്ചാണ്​ അപകടം സംഭവിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ്​ മാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തു. സസ്‌പെൻഷൻ പിന്നീട്​ മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടി. ശ്രീറാം , വഫ എന്നിവരോട്​ ഈമാസം 24ന് നേരിട്ട്​ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


Contact the author

News Desk

Recent Posts

Political Desk 5 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More