സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് പരിശോധനാ ഫലം

സെക്രട്ടറിയേറ്റിലെ തീപിടുത്തം ഇലട്രിക് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നി​ഗമനം. തിരുവനന്തപുരം ചീഫ്  ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാനമായ വിവരങ്ങളുള്ളത്. സ്ഥലത്തുനിന്നും ശേഖരിച്ച 23 വസ്തുക്കളിൽ ഷോർട്ട് സർക്യൂട്ടാണെന്നതിന്റെ സൂചനയില്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. ഓഫീസിലെ ഫയലുകൾ മാത്രമാണ് കത്തിയത്. സാനിറ്റൈസർ ഉൾപ്പെടെയുള്ള വസ്തുക്കൾ തീപിടുത്തത്തിൽ കത്തിയില്ല. ഫോറൻസിക് ലാബിലെ ഫിസിക്സ് വിഭാ​ഗമാണ് സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്. 45 ഓളം സാമ്പിളുകൾ ഇനിയും പരിശോധിക്കാനുണ്ട്. ഇതിന് ശേഷം മാത്രമെ അന്തിമ റിപ്പോർട്ട് നൽകൂ. 

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് എഡിജിപി മനോജ് അബ്രഹാമിന് കൈമാറിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു സർക്കാർ നിയോ​ഗിച്ച വിദ​ഗ്ധ സമിതിയുടെ നി​ഗമനം. ആ​ഗസ്റ്റ് 25 നാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാ​ഗത്തിൽ തീപിടിച്ചത്. തിരുവനന്തപുരം സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാൻ ബോധപൂർവ്വം തീവെച്ചതാണെന്ന് ആരോപിച്ച് കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറിനെ പ്രതിരോധത്തിലാക്കി ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ വിവരങ്ങൾ പുറത്ത് വന്നത്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More