എഐസിസി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത് പാര്‍ട്ടീ ഭരണഘടനാ വിരുദ്ധം: കബില്‍ സിബല്‍

എഐസിസി ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടിയുടെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍. ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടേയെന്നും കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ 23 അംഗങ്ങളില്‍ 12 പേരെ എഐസിസി നാമനിര്‍ദ്ദേശം ചെയ്യണമെന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തക സമിതിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്. ഇത് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് സിബല്‍ പറയുന്നു.

അതേസമയം കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നു. പാര്‍ട്ടിയുടെ പിനരുജ്ജീവനത്തിന് ഗുണം ചെയ്യുന്നതല്ല ഇപ്പോഴത്തെ പുനഃസംഘടനയെന്നാണ് തിരുത്തല്‍വാദികളുടെ അഭിപ്രായം.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 20 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More