'കാസ്രോട് കഫേ' കളില്‍ ബന്നാട്ടെ, ഇനിക്ക് ചായ കുടിച്ച് പോകാലോ

കാസര്‍ഗോഡ്‌: ജില്ലയില്‍ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ദീര്‍ഘയാത്രക്കിടയില്‍ ലഘുഭക്ഷണവും സൗകര്യമുള്ള ശൗചാലയവും ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ പ്രത്യേക താല്പര്യപ്രകാരം ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ കഫേ പദ്ധതി ആവിഷ്‌കരിച്ചത്.

സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി മുതല്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വരെ ‘കാസ്രോട് കഫേ’ എന്ന ബ്രാന്‍ഡിലാണ് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ജില്ലയിലെ ജനങ്ങള്‍ കാലങ്ങളായി വിളിച്ചുപോരുന്ന ‘കാസ്രോട്’ എന്ന വാക്കാണ് പദ്ധതിയുടെ ബ്രാന്‍ഡിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. കുമ്പള, ബട്ടത്തൂര്‍, പെരിയ, ചെമ്മട്ടംവയല്‍, കാലിക്കടവ് എന്നിവടങ്ങളിലും കഫേ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ മേഖലകളുടെ പ്രാദേശിക പ്രത്യേകതകള്‍ ഉള്‍പ്പെടുത്തിയാണ് കഫേകള്‍ വിഭാവനം ചെയ്യുന്നതെന്ന് ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു.

സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ആദ്യത്തെ കാസ്രോഡ് കഫെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രണ്ടാമത്തെ കേന്ദ്രമാണ് ചെങ്കള പഞ്ചായത്തിലെ പാണാര്‍ക്കുളത്ത് ഉയര്‍ന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ 50 സെന്റ് സ്ഥലം റവന്യൂ വകുപ്പായിരുന്നു ടൂറിസം വകുപ്പിന് കൈമാറിയത്. തുടര്‍ന്ന് ടൂറിസം വകുപ്പില്‍ നിന്നും 99.18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇത് കൂടാതെ ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തിയിരുന്നു. ആകെ 1.24 കോടി രൂപയുടെ പദ്ധതി ജില്ലാ നിര്‍മിതി കേന്ദ്രം വഴിയാണ് പൂര്‍ത്തിയാക്കിയത്.

പാണാര്‍ക്കുളത്തെ കാസ്രോട് കഫേയില്‍ വിവിധ സോണുകളായാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വൈറ്റ് സോണില്‍ ഫുഡ് കോര്‍ട്ട്, റെയിന്‍ ഷെല്‍ട്ടര്‍ തുടങ്ങിയവയും റെഡ് സോണില്‍ നൂറുപേര്‍ക്ക് ഇരിക്കാവുന്ന ആംഫി തിയറ്ററും ബ്ലാക്ക് സോണില്‍ വിശാലമായ മേല്‍കൂരയുള്ള ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ശൗചാലയം, നവീകരിച്ച കുളത്തിന്ന് ചുറ്റും നടക്കാനുള്ള നടപ്പാത എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കള്‍ക്ക് ആശയ സംവാദത്തിനുള്ള സൗകര്യം, ഓപ്പണ്‍ ലൈബ്രറി, വിനോദത്തിനായി കുളത്തില്‍ നിന്നും മീന്‍ പിടിക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ പ്രത്യേകതകളാണ്. നിരവധി വര്‍ഷങ്ങളായി ശോചനീയമായി കിടന്നിരുന്ന കുളം വൃത്തിയാക്കി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്.

Contact the author

Local Desk

Recent Posts

Web Desk 11 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More