ബി.എസ് 4 വാഹനങ്ങൾക്ക് ഇപ്പോള്‍ രജിസ്റ്റർ ചെയ്യാം

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളാൽ സ്ഥിരം രജിസ്‌ട്രേഷൻ നേടാൻ സാധിക്കാത്ത ബി.എസ് 4 വാഹനങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാർച്ച് 3-ന് മുമ്പ് താൽക്കാലിക രജിസ്‌ട്രേഷൻ നേടുകയും എന്നാൽ സ്ഥിരം രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കാത്തതുമായ ബി.എസ് 4 വാഹനങ്ങൾക്കാണ് സ്ഥിരം രജിസ്‌ട്രേഷൻ നേടാൻ അവസരം. പൊതുജനങ്ങൾ അവസരം വിനിയോഗിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

2020 മാര്‍ച്ച് 31നുശേഷം പുതിയ മലിനീകരണ മാനദണ്ഡമായ ബി.എസ് 6 പാലിക്കുന്ന വാഹനങ്ങള്‍മാത്രമേ വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും അനുമതിയുള്ളൂ. മാര്‍ച്ച് 31നുശേഷം വിറ്റ ബി.എസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് (ബി.എസ്). പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഇത്.

Contact the author

News Desk

Recent Posts

Web Desk 5 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More