ആറ്റിങ്ങലില്‍ പിടികൂടിയത് 20 കോടിയുടെ കഞ്ചാവ്!

ആറ്റിങ്ങലിന് സമീപം കോരാണിയിൽ വൻ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്‌നര്‍ ലോറിയുടെ രഹസ്യ അറയില്‍ കടത്തിക്കൊണ്ട് വന്ന 600 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌മെന്റ്റ് സ്‌ക്വാഡാണ് (SEES) പിടികൂടിയത്. അതിന് ചില്ലറ വിപണിയില്‍ ഏതാണ്ട് 20 കോടി രൂപ വില മതിക്കും. ഉത്തരേന്ത്യക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് കഞ്ചാവ്  കൊടുത്തയച്ചവരെപ്പറ്റിയും കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മൈസൂരൂ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിസംഘമാണ് കഞ്ചാവ് കടത്തിനു പിന്നിലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. 2010ല്‍ കഴക്കൂട്ടത്ത് 416 കിലോ പിടികൂടിയതായിരുന്നു സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ട. 

ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട റെയ്ഡ് കര്‍ണാടകത്തില്‍ കടുത്തതോടെയാണ് കഞ്ചാവ് കേരളത്തിലേക്ക് മാറ്റാന്‍ സംഘം തീരുമാനിച്ചത്. ചിറയിന്‍കീഴിലെ ഗോഡൗണില്‍ സൂക്ഷിച്ചശേഷം തെക്കന്‍ കേരളത്തിലും മലബാറിലുമായി ചില്ലറ വില്‍പന നടത്താനായിരുന്നു ലക്ഷ്യം.

Contact the author

News Desk

Recent Posts

Web Desk 7 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More