കിട്ടിയത് വിഐപി ചികിത്സ; നന്ദി പറഞ്ഞ് വാവാ സുരേഷ്

തിരുവനന്തപുരം: ''ഞാനൊരു വിഐപിയല്ല എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭിച്ചത്  വിഐപി പരിഗണനയാണ്. അതിന് എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു''- പറയുന്നത് പാമ്പുകളുടെ ഉറ്റ തോഴന്‍ വാവാ സുരേഷ്. പാമ്പുകളെ കണ്ടു നിലവിളിക്കുന്നിടത്തെല്ലാം ഓടിയെത്തി, പാമ്പിനെ പിടികുടി മനുഷ്യരുടെ ഭീതിയകറ്റുന്ന ദൈവ തുല്യനായ മനുഷ്യനാണ് മലയാളികള്‍ക്ക് ഇന്ന്  വാവാ സുരേഷ്. നിരവധി തവണ പാമ്പുകടിയേറ്റിട്ടുണ്ട്.

ഇത്തവണ ആലത്തൂര്‍ ഇടത്തറ  ജംഗ്ഷനിലെ കിണറ്റില്‍ വീണ അണലിയെ പിടിക്കുന്നതിനിടെയാണ് കടിയേറ്റത്. വിഷം കൂടുതലുള്ള പാമ്പായതിനാല്‍ പ്രാഥമിക ചികിത്സക്കു ശേഷം  തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ നല്ല പരിചരണമാണ്  വാവാ സുരേഷിനു ലഭിച്ചത്. ഇതിലുള്ള നന്ദി യൂട്യുബില്‍ അപ്ലോഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് വാവ അറിയിച്ചത്.

വാവ  തുടരുന്നു...''വിശ്രമമില്ലാതെയുള്ള  ഓട്ടത്തിനിടെ തളര്‍ന്നു പോകുന്ന ചില സന്ദര്‍ഭങ്ങളിലാണ് പാമ്പിന്‍റെ  കടിയേല്‍ക്കേണ്ടി വരുന്നത്. അത് മറ്റാരുടേയും തെറ്റല്ല. പതിനൊന്നാമത്തെ തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടേണ്ടിവരുന്നത്. ഈ അവസരങ്ങളിലെല്ലാം എന്നെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത ഡോക്ടര്‍മാരോടും നഴ്സുമാരോടും നന്ദി പറയുന്നു". ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ്  വാവാ സുരേഷിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. 


Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More