ക്ഷേമ പെന്ഷനുകളും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7,000 കോടി നല്‍കി - മുഖ്യമന്ത്രി

തിരുവനന്തപുരം:  ശമ്പളവും പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ശമ്പളം, ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ്- 2,304.57, സർവ്വീസ് പെൻഷൻ- 1,545.00, സാമൂഹ്യസുരക്ഷാ പെൻഷൻ-1,170.71, ക്ഷേമനിധി പെൻഷൻ സഹായം-158.85, ഓണക്കിറ്റ്- 440.00, നെല്ല് സംഭരണം-710.00, ഓണം റേഷൻ-112.00, കൺസ്യൂമർഫെഡ്-35.00, പെൻഷൻ, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആർടിസിക്ക് നൽകിയത്-140.63, ആശാ വർക്കർമാർ-26.42, സ്‌കൂൾ യൂണിഫോം-30.00.

ഇതുകൂടാതെ എൻഡോസൾഫാൻ ദുരിതബാധിതർ, അങ്കണവാടി വർക്കർമാർ, അടഞ്ഞുകിടന്ന തൊഴിൽ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ എന്നിവയെല്ലാമടക്കം ഏഴായിരത്തിലധികം കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാരിൻറെ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യം എല്ലാവർക്കും അറിയുന്നതാണ്. ഏതൊരു സാഹചര്യത്തിലും ഓണം ഉണ്ണുക എന്നത് മലയാളിയുടെ വലിയ ആഗ്രഹമാണ്. മഹാദുരിതത്തിൻറെ കാലത്തും ഒരാൾക്കും ഇതിന് വിഘ്നം വരാൻ പാടില്ലെന്ന നിർബന്ധം സർക്കാരിനുണ്ട്. അതുകൊണ്ടാണ് പെൻഷനുകളടക്കം മുൻകൂറായി ഈ പഞ്ഞസമയത്തും വിതരണം ചെയ്യാൻ തീരുമാനിച്ചത്.

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവർക്ക് പ്രത്യേക സഹായം നൽകുന്നുണ്ട്. അവയിൽ ചിലത്. ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കിൽ 10 കിലോ വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്.

മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതെ അവശരായ 153 അപേക്ഷകർക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉൾപ്പെടെ ആകെ 250 അപേക്ഷകളിൽ 1,71,85,000 രൂപ അനുവദിച്ചു.

ഒരു വർഷത്തിലധികം കാലയളവിൽ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങൾ, കയർ സൊസൈറ്റികൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കായുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികൾക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികൾ ക്കായി 53,32,000 രൂപ, 2178 കയർ തൊഴിലാളികൾക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോ അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നൽകി.

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻകാരായ തൊഴിലാളികൾക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നൽകും.

കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചർച്ചകൾ നടത്താൻ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മുൻ വർഷം അനുവദിച്ച തുകയിൽ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി 2020-ലെ ബോണസ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും മുൻ വർഷം അനുവദിച്ച തുകയിൽ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്ന് നിർദ്ദേശം നൽകി. കയർ, കശുവണ്ടി മേഖലകളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിർവ്വഹിക്കുന്നതിനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ പോലീസ് സ്റ്റേഷനുകളിലേത് ഉൾപ്പെടെയുള്ള സാധാരണ പൊലീസ് ജോലികൾക്കായി ഏകദേശം 10,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ വീടുകളിൽ ഇരുന്നുതന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തും. ഓണക്കാലത്തെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനായി ജനമൈത്രി പോലീസും രംഗത്തുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More