സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

സെക്രട്ടറിയേറ്റിലെ തീപിടുത്ത് അട്ടിമറിയല്ലെന്ന് ആവർത്തിച്ച് മന്ത്രിമാർ. അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  അട്ടിമറിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നാണം കെട്ട പ്രചാരണമാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കാൻ രമേശ് ചെന്നിത്തലക്ക് യോ​ഗ്യയില്ല. സത്യം എന്താണെന്ന് അറിഞ്ഞിട്ടും പ്രതിപക്ഷ നേതാവ് അസത്യ പ്രചരണം തുടരുകയാണ്. പ്രതിപക്ഷത്തിന്റെ നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സെക്രട്ടറിയേറ്റിൽ കയറാൻ പാടില്ലെന്ന് പറയാൻ സെക്രട്ടറിയേറ്റ് ഇ പി ജയരാജന്റെ തറവാടല്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. കള്ളക്കടത്തിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ കയറി നിരങ്ങിയപ്പോൾ ആർക്കും പരാതിയുണ്ടായിരുന്നില്ല. തീപിടിച്ചപ്പോൾ ഓടിയെത്തിയ പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും ചെയ്തത് വലിയ കുറ്റമായി. എൻഐഎ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം നടന്നത്. ഫയലുകൾക്ക് തീവെച്ചത് തന്നെയാണ് അതുകൊണ്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വെണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 19 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More