ക്ഷമ ചോദിക്കുന്നത് മനസാക്ഷിക്ക് വിരുദ്ധമെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ

ചോദ്യം ചെയ്യപ്പെട്ട പരാമർശങ്ങൾ തന്റെ വിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നും ക്ഷമ ചോദിക്കുന്നത് മനസാക്ഷിക്ക് വിരുദ്ധമാണെന്നും അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺന്റെ രണ്ട് ട്വീറ്റുകൾ സുപ്രീംകോടതിയെ അവഹേളിച്ചുകൊണ്ടാണെന്ന ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. 

സദുദ്ദേശത്തോടെയാണ് താൻ ആ ട്വീറ്റ് ചെയ്തതെന്നും അതിൽ സുപ്രീം കോടതിയെയോ ഏതെങ്കിലും ചീഫ് ജസ്റ്റിസിനെയോ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ രക്ഷാധികാരി, ജനങ്ങളുടെ അവകാശങ്ങളുടെ സൂക്ഷിപ്പുകാരൻ എന്നീ സ്ഥാനങ്ങളിൽ നിന്ന് അകന്നുപോകുന്ന ഏതൊരു വ്യതിചലനത്തെയും കോടതിക്ക് തടയാൻ കഴിയണമെന്നതിനാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മാർത്ഥതയില്ലാത്ത ക്ഷമാപണം നടത്തുന്നത് എന്റെ മനസാക്ഷിയേയും കോടതിയെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും ഭൂഷൺ പറഞ്ഞു. 

കോടതിയിലെ ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ, കോടതി സ്റ്റെർലിംഗ് റെക്കോർഡിൽ നിന്ന് വ്യതിചലിക്കുന്നു എന്നുതോന്നിയാൽ ശബ്ദമുയർത്തേണ്ടത് തന്റെ  കടമയാണെന്ന് ഭൂഷൺ പറഞ്ഞു. ക്ഷമാപണം കേവലം ഒരു വാചകമല്ലെന്നും,  കോടതി തന്നെ പറഞ്ഞതുപോലെ ക്ഷമാപണം ആത്മാർത്ഥമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ഭൂഷന് നൽകേണ്ട ശിക്ഷ സംബന്ധിച്ച വാദം കേട്ട ശേഷം,  കഴിഞ്ഞയാഴ്ച സുപ്രീം കോടതി അദ്ദേഹത്തിന് ക്ഷമ ചോദിക്കാൻ ഇന്ന് വരെ സമയം നൽകിയിരുന്നു. അതേസമയം, മാപ്പ് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഭാവിയോടുള്ള തന്റെ  ഉത്തരവാദിത്തമാണെന്നും ഭൂഷൺ കോടതിയിൽ വ്യക്തമാക്കി. 

തന്റെ ട്വീറ്റ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയെ അസ്ഥിരപ്പെടുത്തുന്നുവെന് കോടതിയുടെ  കണ്ടെത്തൽ  വിശ്വസിക്കാൻ പ്രയാസമാണെന്ന് ഭൂഷൺ അറിയിച്ചു. ഈ രണ്ട് ട്വീറ്റുകളും തന്റെ വിശ്വാസങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ആവർത്തിക്കാൻ മാത്രമേ കഴിയൂ എന്നും, വിശ്വാസങ്ങളുടെ ആവിഷ്കാരം ഏത് ജനാധിപത്യത്തിലും അനുവദനീയമായിരിക്കണം എന്നും അദ്ദേഹം പ്രസ്താവിച്ചു. 

"രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞ കാര്യങ്ങൾ വ്യാഖ്യാനിക്കാൻ മാത്രമേ എനിക്കിപ്പോൾ കഴിയൂ: ഞാൻ കരുണ ആവശ്യപ്പെടുന്നില്ല. ഞാൻ മഹാമനസ്കത അഭ്യർത്ഥിക്കുന്നില്ല. ഒരു പൗരന്റെ പരമോന്നത കടമയായി എനിക്ക് തോന്നിയ കാര്യത്തിനും, കുറ്റകൃത്യമായി കോടതി കണക്കാക്കിയതിനും  നിയമപരമായി എനിക്ക് ചുമത്താവുന്ന ഏതൊരു ശിക്ഷയും  സന്തോഷപൂർവ്വം സ്വീകരിക്കാൻ ഞാൻ ഇവിടെയുണ്ട്.” ഭൂഷൺ പറഞ്ഞു.

ജുഡീഷ്യറിക്കെതിരായ രണ്ട് ട്വീറ്റുകളുടെ അടിസ്ഥാനത്തിൽ  ആഗസ്റ്റ് 14 ന് സുപ്രീം കോടതി ഭൂഷനെ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. പൊതുതാൽപര്യത്തിനുവേണ്ടിയാണ് ജുഡീഷ്യറിയുടെ പ്രവർത്തനത്തെ വിമർശിച്ചതെന്ന്  പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആറുമാസം തടവോ രണ്ടായിരം രൂപ പിഴയോ ശിക്ഷയായി ലഭിച്ചേക്കാം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More