സ്വര്‍ണ്ണത്തിന് ഇനി ഇ - വെ ബില്‍ നടപ്പാക്കും - മന്ത്രി തോമസ്‌ ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിൽ ഇന്ത്യയിലെ സ്വർണനീക്കത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവിധ സംസ്ഥാനങ്ങൾ ഇ-വേ ബില്ലിനോട് യോജിപ്പില്ല എന്നാണ് അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ ഒാരോ സംസ്ഥാനത്തിനും അവരുടെ സംസ്ഥാനത്തിനുള്ളിൽ സ്വർണനീക്കത്തിന് ഇ-വേ ബിൽ നടപ്പാക്കാൻ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം മന്ത്രിതല ഉപസമിതി അംഗീകരിക്കുകയായിരുന്നു.

ജി.എസ്.ടി കൗൺസിലിന്റെ സ്വർണം സംബന്ധിച്ച മന്ത്രിതല സമിതിയോഗത്തിനുശേഷമാണ് ധനകാര്യമന്ത്രി തീരുമാനം അറിയിച്ചത്. കേരളത്തിൽ ഇ-വേ ബിൽ നടപ്പാക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ തയാറാക്കി അടുത്ത യോഗത്തിൽ അവതരിപ്പിക്കും. 

സംസ്ഥാനത്ത് നിയമപരമല്ലാതെ കൊണ്ടുപോകുന്ന സ്വർണം, കേരളത്തിൽ ഇ-വേ ബിൽ വരുന്ന പശ്ചാത്തലത്തിൽ പിടിച്ചെടുക്കാം. മുമ്പ് രേഖകളില്ലാത്ത സ്വർണം പിടിച്ചെടുത്താൽ മൂന്നു ശതമാനം നികുതിയും തുല്യമായ തുക പിഴയും അടച്ചാൽ സ്വർണം വിട്ടുനൽകുമായിരുന്നു. 

സ്വർണ്ണക്കടത്ത് - വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം  

സ്വർണം പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടായാൽ പിടിച്ചെടുത്ത സ്വർണത്തിന്റെ 20 ശതമാനം വിവരം നൽകുന്നവർക്ക് പാരിതോഷികമായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

വിവരംനൽകുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. ഇ-വേ ബിൽ വന്നാൽ സ്വർണനീക്കം കൃത്യമായി അറിയാനാകും. കൃത്യമായ രേഖകളോടെ മാത്രമേ സ്വർണം കൈമാറ്റവും നീക്കവും സാധ്യമാകൂവെന്നും മന്ത്രി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More