മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി, മഴ കുറയുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നേരിയ തോതില്‍ മഴ തുടരുകയാണ്. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും എടുത്തതായി ഇടുക്കി ജില്ലാ കലക്ടര്‍ പറഞ്ഞു. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. 

എന്നാല്‍, അണക്കെട്ടിലേയ്ക്ക് ഇപ്പോഴുള്ള നീരൊഴുക്ക് സെക്കൻ്റിൽ 5291 ഘനയടിയാണ്. അതുകൊണ്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 142 അടി അനുവദനീയ സംഭരണ ശേഷിയുള്ള  അണക്കെട്ടിലേയ്ക്ക്  നീരൊഴുക്ക് കുറയുന്നുവെന്നാണ് വിലയിരുത്തല്‍.

ജലനിരപ്പ് 132 അടിയെത്തിയപ്പോൾ തമിഴ്നാട് ഒന്നാം ജാഗ്രത നിർദേശം നൽകിയെങ്കിലും രണ്ടാം ജാഗ്രതാ നിർദേശം ഇനിയും നല്‍കിയിട്ടില്ല. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി ആവുന്ന മുറയ്ക്ക് വെള്ളം പെരിയാറിലേക്ക് തുറന്നുവിടണമെന്ന് കേന്ദ്ര ജലകമ്മിഷനും ആവശ്യപ്പെട്ടിരുന്നു.

Contact the author

News Desk

Recent Posts

Web Desk 21 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More