ഫ്രാങ്കോക്ക് ഉപാധികളോടെ ജാമ്യം

കന്യാസ്ത്രീയ പീഡിപ്പിച്ച കേസിൽ ജലന്തർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ഉപധികളോടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേരളം വിടാൻ പാടില്ലെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 13 തീയതിയാണ് കുറ്റപത്രം വായിച്ചു കേൾപ്പിക്കുക. തുടർന്ന് നടക്കുന്ന ഹിയറിങ്ങുകളിൽ ഹാജരാകാൻ ഫ്രാങ്കോയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ നിന്ന് ഒഴിവാക്കണമന്ന് ആവശ്യപ്പെട്ടുള്ള ഫ്രാങ്കോയുടെ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഫ്രാങ്കോയെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാനാകിലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.  ഫ്രോങ്കോയുടെ ആത്മീയ ശക്തി കോടതിക്ക് മുകളിൽ പ്രയോ​ഗിക്കാനാണോ ശ്രമമെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചു. സാക്ഷിമൊഴികളിലെ വൈരുദ്ധ്യമാണെന്നും തെളിവുകൽ കെട്ടിചമച്ചതാണെന്നും ചൂണ്ടിക്കാട്ടി തനിക്കെതിരായ കേസ് റദ്ദാക്കണമെന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ഹൈക്കോടതിയെ ഫ്രാങ്കോ സമീപിച്ചിരുന്നു. ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഫ്രാങ്കോ സുപ്രീം കോടതിയെ സമീപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 13 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More