വോട്ടര്‍ പട്ടിക: സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ സുപ്രീം കോടതിയിലേക്ക്

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പു വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കമീഷണര്‍ വി. ഭാസ്കരന്‍  മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍  2015-ലെ  വോട്ടര്‍  പട്ടിക ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍റെ തീരുമാനം ഹൈക്കോടതി തടഞ്ഞിരുന്നു. 2019 - ലെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് തെരഞ്ഞെടുപ്പ് പ്രകൃയയെ ദുഷ്കരവും കൂടുതല്‍ പണച്ചെലവുള്ളതുമാക്കും എന്ന വാദമുന്നയിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറാക്കിയ  പട്ടികയാണ് 2015-ലെ വോട്ടര്‍  പട്ടിക. ഇത് ബൂത്ത്  തലത്തില്‍ തയാറാക്കിയതാണ്. അതുകൊണ്ടുതന്നെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും,മരണപ്പെട്ടവരേയും,സ്ഥലത്ത് ഇല്ലാത്തവരെയും  നീക്കം ചെയ്യുകയും  ചെയ്‌ത്  ഈ പട്ടിക തന്നെ ഉപയോഗിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ 2019 - ല്‍  പാര്‍ലമെണ്ട്  തെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിച്ചാല്‍ മതിയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.ഹൈക്കോടതി ഉത്തരവ് പുതിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത് എന്ന് സതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍  പറഞ്ഞു.

ഹൈക്കോടതി വിധിയനുസരിച്ച് 2019 - ലെ വോട്ടര്‍ പട്ടിക ഉപോയോഗിക്കണമെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുതുതായി ബൂത്തുതലത്തില്‍ 25000-ത്തോളം   എന്യുമറെട്ടര്‍മാരെ നിയമിച്ച് പുതിയ കണക്കെടുപ്പ് നടത്തേണ്ടിവരും,നാലുമാസം ഈ പ്രകൃയക്കായി വേണ്ടിവരും.ഇതിനു പുറമേ 10 കോടിയോളം രൂപ അധികമായി വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കാക്കുന്നു.തെരഞ്ഞെടുപ്പു പ്രകൃയ സങ്കീര്‍ണ്ണമാക്കുന്ന ഈ പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് . 2019 - ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിക്കുക.    അടുത്ത വാരം ആദ്യം സുപ്രീം കോടതിയെ സമീപിക്കാനാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ തീരുമാനം. എന്നാല്‍  കോടതി വിധി എന്താണോ അതനുസരിച്ച് മുന്നോട്ടു പോകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷണര്‍ വ്യക്തമാക്കി.   


         

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 15 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More