പത്മനാഭസ്വാമി ക്ഷേത്രം ആര് ഭരിക്കും? സുപ്രിംകോടതി വിധി ഇന്ന്

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. ക്ഷേത്രഭരണം ഹൈക്കോടതി സർക്കാരിന് കൈമാറിയ ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക. ഒൻപത് വർഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസിൽ വിധി പറയാൻ സുപ്രിംകോടതി തീരുമാനിച്ചത്.

ക്ഷേത്ര ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായതിനാൽ വളരെ നിർണായകമാണ് ഈ വിധി. സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു 2011 ജനുവരി 31 ലെ കേരള ഹൈക്കോടതിയുടെ വിധി. ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമില്ലെന്ന് 2011 ജനുവരി 31നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. ക്ഷേത്ര ഭരണത്തിന് ട്രസ്റ്റ് തുടങ്ങിയ സംവിധാനം സർക്കാർ ഏർപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതിനെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ സമർപ്പിച്ച ഹർജി ആദ്യം 2011 മെയ് 2 ന് സുപ്രിംകോടതി പരിഗണിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത കോടതി, നിലവറകൾ തുറക്കാനും കണക്കെടുക്കാനും ഉത്തരവിട്ടു. നിരീക്ഷകരെയും നിയമിച്ചു. എന്നാൽ, ബി നിലവറയെ സംബന്ധിച്ച് തർക്കമുയർന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആചാരപരമായ കാരണങ്ങളാൽ ബി നിലവറ തുറക്കാൻ അനുവദിക്കില്ലെന്നും രാജകുടുംബം നിലപാടെടുത്തു.

Contact the author

News Desk

Recent Posts

Web Desk 16 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More