നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമെന്ന് ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാണുള്ളത്. എല്ലാവരുടേയും ഭഗീരഥ പ്രയത്‌നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്കായത്. ഇത്തരത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നത്.

പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാൻ ഇതാവശ്യമാണ്. അതുകൊണ്ടു തന്നെ നിയന്ത്രണം ലംഘിച്ച് തെരുവിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് തിരിച്ചറിയണം.പൂന്തുറ മേഖലയിൽ 31, 985 പേർ ഉള്ളതിൽ 5611 പേർ പ്രായമേറിയവരും 2250 പേർ അഞ്ചു വയസിൽ താഴെയുള്ളവരുമാണ് എന്നത് ഓർക്കണം. 

ലോക് ഡൗൺ പ്രഖ്യാപിച്ചശേഷം എല്ലാ വകുപ്പുകളും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 10 ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്. വളണ്ടിയർമാർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ വാനിൽ മരുന്നും മറ്റും എത്തിക്കുന്നതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. സൗജന്യ റേഷൻ കൊടുക്കാനായി. വനിതാ ശിശു വികസന വകുപ്പ് ന്യൂട്രീഷൻ കിറ്റ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. പരിമിതികൾ മറികടന്ന് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.പരിശോധനയുടെ ഭാഗമായി ആന്റിജൻ ടെസ്റ്റ് നടത്തുന്നത് അതിവേഗം ഫലം ലഭിക്കാനാണ്. പി.സി. ആർ ടെസ്റ്റിന് സമാനമാണിതും. വേഗം ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത.

ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിന് പകരം അവരെ തടയുന്ന നില വരരുത്. വിലക്കുകൾ ലംഘിച്ച് തെരുവിൽ വരുന്നത് ഭയാനകമാണ്. ലക്ഷണങ്ങളില്ലാത്തവർക്കും രോഗം ഉള്ളതായി കണ്ടെത്തുന്ന സാഹചര്യമാണ്. ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കാനാണ് ശ്രമം. ജനങ്ങളുടെ സഹകരണം ഉണ്ടായാലേ രോഗവ്യാപനം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 6 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 20 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More