പുതുതായി പ്രഖ്യാപിച്ച സിനിമകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍. ഷൂട്ടിംഗ് ആരംഭിച്ച സിനിമകളെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് തീരുമാനം. കൊവിഡ് മൂലം നിന്നുപോയ സിനിമകള്‍ ആദ്യം പൂര്‍ത്തിയാക്കണമെന്ന ചലച്ചിത്ര സംഘടനകളിലെ ധാരണ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.
മഹേഷ് നാരായണന്, ഖാലിദ് റഹ്മാന്, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു എന്നിവര്‍ പുതിയ സിനിമകള്‍ പ്രഖ്യാപിക്കുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു.
തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകൻ ലിജോ ജോസ് പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ലിജോ പങ്കുവെച്ചിരുന്നു.സിനിമാ ചിത്രീകരണം തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദ്ദേശം നിലനില്‍ക്കെ "ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍" എന്ന് നേരത്തെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.