ജോസ് കെ മാണി വിഭാ​ഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി

കേരളാ കോൺ​ഗ്രസ് ജോസ് കെ മാണി വിഭാ​ഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. യുഡിഎഫ് കൺവീനർ ബെന്നിബെഹനാനാണ് തീരുമാനം പ്രഖ്യാപിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് നിർദ്ദേശം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ജോസ് വിഭാ​ഗത്തിന് മുന്നണിയിൽ തുടരാൻ അർഹഹതയില്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. തീരുമാനം എടുക്കുന്നതിന് മുമ്പ് യുഡിഎഫ് ചെയർമാൻനും കൺവീനറും ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയെന്നും, പുറത്താക്കാനുള്ള തീരുമാനം മുന്നണി ഏകകണ്ഠമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാൻ ധാരണയില്ലെന്ന് പറയുകയും, പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറല്ലെന്ന് പറയുകയും ചെയ്ത ജോസ് വിഭാ​ഗത്തിന് യുഡിഎഫിൽ തുടരാനാവില്ലെന്നാണ് യുഡിഎഫ് നേതാക്കളുെെടെ അഭിപ്രായം. യുഡിഎഫ് യോ​ഗത്തിൽ നിന്നും ജോസ് വിഭാ​ഗത്തെ മാറ്റി നിർത്തും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോ​ഗം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി ജോസ് കെ മാണിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ലാഭ നഷ്ടം നോക്കിയല്ല തീരുമാനം എടുത്തത്. എല്ലാ മാന്യതയും നൽകി എല്ലാവരുമായി പലവട്ടം സംസാരിച്ചു, സമയം നൽകി എന്നിട്ടും ഫലമില്ലാത്തതിനാണ് പുറത്താക്കിയതെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു.


കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം ധാരണ പ്രകാരം പി ജെ ജോസഫ് വിഭാ​ഗത്തിന് നൽകണമെന്ന് പത്ത് ദിവസം മുമ്പാണ് യു ഡി എഫ് ജോസ് കെ മാണി വിഭാ​ഗത്തോട് ആവശ്യപ്പെട്ടത്. യു ഡി എഫ് തീരുമാനം ജോസ് കെ മാണി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പി ജെ ജോസഫിനെ പിണക്കി ജോസിനോട് വിട്ടു വീഴ്ച വേണ്ടെന്നായിരുന്നു കോൺ​ഗ്രസിന്റെ തീരുമാനം. കോട്ടയത്തേത് പ്രാദേശിക തർക്കം മാത്രമാണ് ഇതിനെ സംസ്ഥാന തലത്തിൽ ചർച്ചയാക്കേണ്ടെന്നായിരുന്നു ജോസിന്റെ നിലപാട്.

Contact the author

Web desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More