ഡല്‍ഹി: ഇന്ധന വില വര്‍ദ്ധന പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറയ്ക്കണം എന്ന് സംസ്ഥാന ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ തന്നിഷ്ട പ്രകാരം നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിനനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കുന്ന തുച്ചമായ വരുമാനം കുറയ്ക്കാന്‍ സാധ്യമല്ല. അത്തരത്തിലുള്ള ചിലയാളുകളുടെ അഭിപ്രായം സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നും ഡോ. ഐസക് പറഞ്ഞു.
ക്രൂഡോയില്‍ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 20 ഡോളര്‍ കുറഞ്ഞപ്പോള്‍ പെട്രോളിന് 10 ഉം ഡീസലിന് 12 രൂപയും കമ്പനികള്‍ കൂട്ടി. എണ്ണക്കമ്പനികള്‍ ദിവസേന വില വര്‍ദ്ധിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. എണ്ണകമ്പനികള്‍ തോന്നിയ പോലെ വിലവ്ര്ദ്ധിപ്പിക്കാന് അവസരം നല്‍കുന്നത് കമ്പനികളുടെ സ്വകാര്യവത്ക്കരണത്തിനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നും ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു.