തിരുവനന്തപുരം: ലോക്ക് ഇളവുകളുടെ ഭാമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഒഫീസുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ലോക്ക് ഡൌണ്‍ ഇളവുകളുടെ ഒന്നാം ഘട്ടമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജൂണ്‍ 8 നു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഓഫീസുകള്‍ എന്നിവയ്ക്ക് പൂര്‍ണ്ണ സമയം ജോലി ചെയ്യേണ്ടിവരും. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കി.
എല്ലാ ജീവനക്കാരും ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അതേസമയം ഒരു വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ക്ക് ഡ്യുട്ടി ഇളവ് ലഭിക്കും. വര്‍ക്ക് ഫ്രം ഹോം സംവിധാനം പ്രോത്സാഹിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.ഏഴുമാസം കഴിഞ്ഞ ഗര്‍ഭിണികള്‍ക്കും ഓഫീസില്‍ വരുന്നതിന് ഇളവുകളുണ്ട്.