വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓൺലൈൻ പഠനത്തിനുവേണ്ട സഹായം നൽകുമെന്ന് രാഹുല്‍ ഗാന്ധി

വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓണ്‍ലൈൻ പഠനത്തിനുള്ള സാമഗ്രികൾ നൽകുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഡിജിറ്റൽ സാമഗ്രികൾ നല്‍കുമെന്നും ഭൗതിക സാഹചര്യം ഒരുക്കുമെന്നും രാഹുൽഗാന്ധിയുടെ ഓഫീസ് അറിയിച്ചു. പഠനത്തിനുവേണ്ട സാമഗ്രികളുടെ വിവരങ്ങൾക്കായി മുഖ്യമന്ത്രിക്കും കള‌ക്ടർക്കും കത്തയച്ചിട്ടുമുണ്ട്. 

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വയനാട് ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഇല്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ സാഹര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ. ഓണ്‍ലൈൻ ക്ലാസിന്‍റെ ഭാഗമാകാൻ കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങളാണ് വേണ്ടത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം.

ടിവി കംപ്യൂട്ടര്‍, സ്മാട്ഫോണ്‍ തുടങ്ങി ഓണ്‍ലൈന്‍ പഠനത്തിനുളള സൗകര്യങ്ങളില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികള്‍ കേരളത്തില്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യഥാര്‍ത്ഥ കണക്ക് അതിലും കൂടുതലാകുമെന്നു പറയപ്പെടുന്നു. 3000 ആദിവാസി കോളനികളാണ് വയനാട് ജില്ലയില്‍ ഉള്ളത്. ട്രൈബൽ വകുപ്പ് സർവേ പ്രകാരം 700 കോളനികളിൽ ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല.

Contact the author

News Desk

Recent Posts

Web Desk 14 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More