ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ വിജിലൻസ് ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. വിജിലൻസ് കേസിൽ കഴമ്പുണ്ടെന്നും ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ രാജപാളയത്ത് അനധീകൃതമായി ഭൂമി വാങ്ങിയെന്നാണ് വിജിലൻസ് കേസ്. കേസ് അടിയന്ത്രമായി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്. നാളെ ജേക്കബ് തോമസ് വിരമിക്കുന്ന സാഹചര്യത്തിൽ ഹർജി  അടിയന്തിരമായി  പരി​ഗണിക്കണമെന്നായിരുന്നു ആവശ്യം.

ഭൂമി ഇടപാട് സംബന്ധിച്ച് ആധാരമടക്കമുള്ള രേഖകൾ പരിശോധിച്ചതിൽ ജേക്കബ് തോമസിനെതിരായ കേസിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം അം​ഗീകരിക്കാനാവില്ലെന്നും അന്വേഷണവുമായി വിജിലൻസിന് മുമ്പോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഇതുവരെയുള്ള അന്വേഷണ നടപടികളും തെളിവുകളും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് ലഭിച്ചശേഷം കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്റെ ഹർജിയിൽ കോടതി അന്തിമ തീരുമാനം എടുക്കും.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 11 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More