ബെവ്ക്യു: വ്യാജ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

മദ്യവിതരണത്തിനായുള്ള ബെവ്ക്യു ആപ്ലിക്കേഷന്‍റെ പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ട വ്യാജ ആപ് ഡൌണ്‍ലോഡ് ചെയ്തത് അര ലക്ഷത്തിലേറെ പേര്‍. 'Bev Q- Bevco Online Booking Guides' എന്ന പേരിലുള്ള ആപ്പില്‍ വ്യക്തി വിവരങ്ങള്‍ അടക്കം ആവശ്യപ്പെടുന്നുണ്ട്. വിവിധ മദ്യ ബ്രാന്‍ഡുകളുടെ ചിത്രങ്ങള്‍ സഹിതമാണ് വ്യാജ ആപ് ലഭ്യമാക്കിയിരിക്കുന്നത്. 

bevcoapp.in എന്ന വെബ്സൈറ്റില്‍ ആപ് എത്രപേര്‍  ഡൌണ്‍ലോഡ്  ചെയ്തുവെന്നതു സംബന്ധിച്ച കണക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോബി തോമസ്‌ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വെബ്സൈറ്റ് ബവ്റിജസ് കോര്‍പറേഷന്‍റെ താണെന്ന് തെറ്റിദ്ധരിച്ചവരും ഏറെയാണ്‌.

അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Contact the author

News Desk

Recent Posts

Web Desk 17 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More