തിരുവനന്തപുരം: "നിങ്ങള്‍ ആ കയിലും കുത്തി കുറെ നാളായി നടക്കുകയല്ലേ ? പുതുതായി വന്നതല്ലാലോ.. അതുപോലെ ഞാനീ കയിലും കുത്തി കുറേനാളായി ഇവിടെ നില്‍ക്കുകയാണ്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ലാലോ, ആരുടെയെങ്കിലും ഉപദേശം കേട്ട് മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല."
നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ ? അതിനെല്ലാം ഞാന്‍ മറുപടി പറയുന്നില്ലേ ? നിങ്ങള്‍ക്ക് ചിലപ്പോള്‍ എന്തു ചോദിക്കണമെന്ന് നിര്‍ദ്ദേശം വരാറില്ലേ ? എന്റെ ചെവിട്ടില്‍ നിങ്ങളുടെ ചെവിട്ടില്‍ വെക്കുന്നതുപോലുള്ള സാധനമൊന്നുമില്ലാലോ.. ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുകയല്ലേ ? ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കാറുണ്ടോ? ഏതെങ്കിലും പി ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശത്തിനു കാത്തുനില്‍ക്കുകയാണോ ഞാന്‍ ? എന്നെ ഈ നാടിന് അറിയില്ലേ ? കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ ഏറ്റെടുക്കുന്നല്ലോ എന്ന ഒരു വെഷമം മാത്രമേയുള്ളൂ"
പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി പി ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് മുഖ്യമന്ത്രി മേല്‍ പറഞ്ഞ വിധം മറുപടി പറഞ്ഞത്. ഓരോ ചോദ്യത്തിനും പി.ആര്‍ ഏജന്‍സി പറയുന്ന വിധമാണ് മുഖ്യമന്ത്രി മറുപടി പറയുന്നത് എന്നായിരുന്നു പ്രതിപക്ഷ ആരോപണം. അതിനാണ് മുഖ്യമന്ത്രി വൈകാരിക വിക്ഷോഭങ്ങളില്ലാതെ മറുപടി പറഞ്ഞത്.