മദ്യവിലകൂടും; മദ്യവിൽപനക്കായി ഓൺ ലൈൻ ടോക്കൺ

സംസ്ഥാനത്ത് മദ്യവിലകൂടും. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 10 മുതൽ 35 ശതമാനം വരെ വിലകൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തിരീമാനം. മ​ദ്യത്തിന്റെ വിലകൂട്ടാനായി ഓർഡിനൻസ് ഇറക്കും. ബിയറിനും വൈനിനും 10 ശതമാനം നികുതിയാണ് വർദ്ധിപ്പിക്കുക. മദ്യത്തിന്റെ അടിസ്ഥാന വിലകണക്കാക്കിയാകും നികുതി വർദ്ധിപ്പിക്കുക. കെയ്സിന് 400 രൂപവരെ അടിസ്ഥാന വിലയുള്ള മദ്യത്തിന് 10 ശതമാനവും ഇതിന് മുകളിൽ വിലയുള്ള മദ്യത്തിന് 35 ശമതമാനവുമാണ് വർദ്ധിപ്പിക്കുക. ഒരു കുപ്പി മ​ദ്യത്തിന് ഏകദേശം 50 രൂപയാണ് വില വർദ്ധിക്കുക. വിലവർദ്ധനവിലൂടെ പ്രതിവർഷം 700 കോടി രൂപയുടെ അധിക വരമാനമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

അതേസമയം മദ്യ വിൽപന ശാലകൾ തുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോ​ഗം തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ 50 ദിവസമായി സംസ്ഥാനത്തെ മുഴവൻ മദ്യവിൽപന ശാലകളും അടഞ്ഞു കിടക്കുകയാണ്. മൂന്നാം ഘട്ട ലോക്ഡൗണിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. മദ്യവിൽപനക്കായി സർക്കാർ ഓൺ ലൈൻ സംവിധാനം വഴി ടോക്കൺ നൽകാൻ സർക്കാർ അനുമതി നൽകി. ഇതിനായി മൊബൈൽ അപ്പ് വഴിയാകും ടോക്കൺ നൽകുക. സമയം അടിസ്ഥാനമാക്കിയാകും ടോക്കൺ നൽകു. മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാനാണ് ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More