മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കരുത്‌ - കേന്ദ്രത്തോട് സ്റ്റാലിന്‍

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്‍റെ അഭ്യര്‍ഥന പരിഗണിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ തമിഴ്നാട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത് ബ്രിട്ടീഷുകാരാണ്. അത് വേണ്ട വിധത്തില്‍ ഇപ്പോള്‍ പരിപാലിക്കുന്നത് തമിഴ്നാട് സര്‍ക്കാരും. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വിദഗ്ദ സമിതി മുല്ലപ്പെരിയാറിനെ വിശദമായി പഠിച്ച് സുരക്ഷ സംബന്ധിച്ച കാര്യങ്ങളെല്ലാം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഈ മാസം 28ന് നടക്കാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ സമിതി യോഗത്തില്‍ വിഷയം അവതരിപ്പിക്കാനായിരുന്നു കേരളത്തിന്‍റെ തീരുമാനം. എന്നാല്‍  അണക്കെട്ട് സംബന്ധിച്ച പദ്ധതി ഉപേക്ഷിക്കുകയും ഭാവിയില്‍ ഇത്തരമൊരു നിര്‍ദ്ദേശം ഏറ്റടുക്കരുതെന്നുമാണ് തമിഴ്നാടിന്‍റെ ആവശ്യം. പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഏഴ് വര്‍ഷം വേണമെന്നാണ് ജലസേജന വകുപ്പ് കണക്കുകൂട്ടുന്നത്. പക്ഷേ അടിയന്തരമായി നിര്‍മ്മിക്കാനാണെങ്കില്‍ 5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം. പുതിയ അണക്കെട്ടിന്‍റെ രൂപരേഖ കേരളം തയാറാക്കി. ഇനി പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് വേണ്ടത്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More