എന്നെ തൂക്കിലേറ്റിയാലും ആം ആദ്മി പാർട്ടി ഇല്ലാതാകില്ല, അതൊരു ആശയമാണ്- അരവിന്ദ് കെജ്രിവാൾ

ഡല്‍ഹി: തന്നെ തൂക്കിലേറ്റിയാലും ആം ആദ്മി പാര്‍ട്ടി ഇല്ലാതാകില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എഎപി ഒരു പാര്‍ട്ടിയല്ലെന്നും അതൊരു ആശയമാണെന്നും കെജ്രിവാള്‍ പറഞ്ഞു. ജയിലിലേക്ക് മടങ്ങിപ്പോകാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും രാജ്യത്തിനായുളള തന്റെ പോരാട്ടത്തിന്റെ ഭാഗം മാത്രമാണ് ജയില്‍ വാസമെന്നും അദ്ദേഹം വ്യക്തമാക്കി. പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെജ്രിവാള്‍  ഇക്കാര്യം പറഞ്ഞത്. 

'ഒരു പ്രതീക്ഷയുമില്ലാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രമാണ് തിഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ എല്ലാം സഹിക്കാനുളള ശക്തി തന്നത്. ജയില്‍ അധികൃതരുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും മുഴുവന്‍ സമയ നിരീക്ഷണത്തിലായിരുന്നു ഞാന്‍. കെജ്രിവാളിനെ തൂക്കിലേറ്റിയാല്‍ ആം ആദ്മി പാര്‍ട്ടി ഇല്ലാതാകുമെന്നാണ് കരുതുന്നതെങ്കില്‍ എന്നെ തൂക്കിലേറ്റൂ. എഎപി ഒരു പാര്‍ട്ടിയല്ല. ആശയമാണ്. ഒരു കെജ്രിവാള്‍ മരിച്ചാല്‍ നൂറുകണക്കിന് പേര്‍ ജനിക്കും'- അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഒരു മാസത്തെ ജയില്‍വാസത്തിനിടെ രണ്ടുതവണ താന്‍ ഭഗവത്ഗീത വായിച്ചെന്നും അത് തന്റെ കാഴ്ച്ചപ്പാടുകളെ മാറ്റിമറിച്ചെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കെജ്‌റിവാളിന് മെയ് പത്തിനാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ജൂണ്‍ ഒന്നിന് ജാമ്യകാലാവധി അവസാനിക്കും. ജൂണ്‍ നാലിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരിക.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More