ചെന്നൈ: തമിഴ്നാട്ടില്‍ അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് ഇന്‍സ്റ്റഗ്രാം റീല്‍ ഷൂട്ട് ചെയ്ത ഡിഎംകെ നേതാവിന്റെ മകനെതിരെ കേസ്. അടുത്തിടെ വന്‍ ഹിറ്റായ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലെ ബാര്‍ രംഗമാണ് അങ്കണ്‍വാടിയില്‍ സെറ്റിട്ട് ഷൂട്ട് ചെയ്തത്. വെല്ലൂര്‍ ഡിഎംകെ യൂണിയന് സെക്രട്ടറി ജ്ഞാനശേഖരന്റെ മകന് അന്ന ശരണിനെതിരെയാണ് കേസ്. സ്കൂള്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതുള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആവേശം സിനിമയിലെ ബാര്‍ രംഗമാണ് ഡിഎംകെ നേതാവിന്റെ മകനും സംഘവും ചിത്രീകരിക്കാന്‍ ശ്രമിച്ചത്. വീടിന് സമീപത്തുളള അങ്കണ്‍വാടിയില്‍ രാത്രിയാണ് ഷൂട്ട് നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതോടെ അങ്കണ്‍വാടിയില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കുട്ടികള്‍ പഠിക്കുന്ന സ്ഥലത്ത് ബാര്‍ രംഗം ചിത്രീകരിച്ചതാണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിനു കാരണം. ശരണിനൊപ്പമുണ്ടായിരുന്ന 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.