സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടാണ്. 

ഉഷ്ണതരംഗത്തില്‍ ഉരുകിയിരുന്ന കേരളത്തിന് ഈ വേനല്‍ മഴ വലിയ ആശ്വാസമാണ്. ഞായറാഴ്ച അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

മണിക്കൂറില്‍ 20 കിലോ മീറ്റര്‍ വേഗത്തിലുള്ള ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം, പകല്‍ സമയത്ത് ഇപ്പോഴും പലയിടങ്ങളിലും താപനില ഉയര്‍ന്ന് തന്നെയാണ്. തൃശൂര്‍, പാലക്കാട്‌ ജില്ലകളില്‍ 39 ഡിഗ്രിയും, ആലപ്പുഴയില്‍ 38 ഡിഗ്രിയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 37 ഡിഗ്രി താപനിലയും രേഖപ്പെടുത്തി.

Contact the author

Web Desk

Recent Posts

National Desk 15 hours ago
Weather

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; തിരുപ്പൂരിൽ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 2 days ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
Web Desk 4 days ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Web Desk 6 days ago
Weather

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; പത്തനംതിട്ടയില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 1 month ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More