ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ സുപ്രീംകോടതിയില്‍

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുളള വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് എസ് ബി ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) സുപ്രീംകോടതിയെ സമീപിച്ചു. വിവരങ്ങള്‍ നല്‍കാനുളള സമയം ജൂണ്‍ 30 വരെ നീട്ടണമെന്നാണ് എസ് ബി ഐയുടെ ആവശ്യം. മാര്‍ച്ച് 6-ന് മുന്‍പ് രേഖകള്‍ നല്‍കണമെന്നായിരുന്നു നേരത്തെ സുപ്രീംകോടതി എസ് ബി  ഐയോട് നിര്‍ദേശിച്ചിരുന്നത്. മാര്‍ച്ച് അവസാനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഇലക്ടറല്‍ ബോണ്ട് രേഖകള്‍ സമര്‍പ്പിക്കാന്‍ എസ് ബി ഐ സമയം നീട്ടിച്ചോദിച്ചിരിക്കുന്നത്. 

ഫെബ്രുവരി 15-നാണ് സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് സംവിധാനം റദ്ദാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെക്കുറിച്ചുളള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. അതിനൊപ്പമാണ് ഇലക്ടറല്‍ ബോണ്ട് വഴിയുളള സംഭാവനകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ എസ് ബി  ഐയോടും ഈ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിര്‍ദേശിച്ചത്. പുതുതായി ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് അവസാനിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അംഗീകൃത ബാങ്കില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. ലഭിക്കുന്ന  ബോണ്ടുകള്‍ 15 ദിവസത്തിനകം പാര്‍ട്ടികള്‍ക്ക് പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. അതിലെ സുതാര്യതക്കുറവാണ് കോടതി ചോദ്യം ചെയ്തതും. 2018 മുതലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കിത്തുടങ്ങിയത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More