കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കര്‍ണാടകയെ കണ്ട് പഠിക്കണം- ഇപി ജയരാജന്‍

ഡല്‍ഹി: കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.  സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തളർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വികസനം മുരടിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ്‌ ഒറ്റപ്പെടുമെന്നും ഇ പി ജയരാജൻ പറഞ്ഞു. കേന്ദ്രത്തിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും കേരളത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'നിലവിലെ സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഭരണമുള്ള സംസ്ഥാനങ്ങള്‍ക്ക് ലാളനയും ബിജെപിയിതര സംസ്ഥാനങ്ങള്‍ക്ക് പീ​ഡ​നവും എന്ന നിലയിലാണ് കേന്ദ്ര സമീപനം. ബിജെപി നേ​രി​ട്ടോ പ​ങ്കാ​ളി​​ത്ത​ത്തോ​ടെ​യോ ഭ​രി​ക്കു​ന്ന 17 സംസ്ഥാങ്ങളോട് മൃദു സമീപനമാണ്'-   ഇ പി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേന്ദ്ര സർക്കാരിനെതിരായ സിപിഎമ്മിന്റെ ഡൽഹിയിലെ പ്രതിഷേധം ആരംഭിച്ചു.  കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക്‌ മാർച്ച്‌ നടത്തിയാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന്‌ എത്തിയത്‌. കേരളത്തിന്റെ രോഷമാണ്‌ ഡൽഹിയിൽ ഉയരുകയെന്ന് സിപിഎം പ്രസ്‍താവനയിൽ പറഞ്ഞു. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി, ഡിഎംകെ മന്ത്രി പഴനിവേൽ ത്യാഗരാജു, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങിയ പ്രമുഖരും സമരത്തില്‍ പങ്കെടുത്തു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തില്ല. 'കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം' എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. എന്നാല്‍ കര്‍ണാടക സര്‍ക്കാറും ഡല്‍ഹിയില്‍ കേരളാ മോഡല്‍ സമരം നടത്തുന്നുണ്ട്. 'കേരളത്തോടുള്ള കേന്ദ്രമനോഭാവം മനസ്സിലാക്കുന്നെന്ന് കര്‍ണാടക പറഞ്ഞത്, അത് കേരളത്തിലെ കോണ്‍ഗ്രസിനുള്ള മറുപടിയാണ്' എന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More