ഡല്‍ഹി: 15 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27-ന് നടക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 15 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി. പത്രിക സൂഷ്മപരിശോധന 16-ന് നടക്കും. 27-ന് തന്നെ ഫലം പുറത്തുവരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഉത്തര്‍പ്രദേശ് (10), മഹാരാഷ്ട്ര (6), ബിഹാര്‍ (6), പശ്ചിമബംഗാള്‍ (5), മധ്യപ്രദേശ് (5), ഗുജറാത്ത് (4), കര്‍ണാടക (4), ആന്ധ്രപ്രദേശ് (3), തെലങ്കാന(3), രാജസ്ഥാന് (3), ഒഡീഷ (3), ഉത്തരാഖണ്ഡ് (1), ഛത്തീസ്ഗഡ് (1), ഹരിയാന (1), ഹിമാചല്‍ പ്രദേശ് (1) എന്നീ സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
13 സംസ്ഥാനങ്ങളില്‍ നിന്നുളള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിനാണ് അവസാനിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുളള ആറ് അംഗങ്ങള്‍ ഏപ്രില്‍ മൂന്നിന് വിരമിക്കും. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആറ് വര്‍ഷമാണ് രാജ്യസഭാംഗത്തിന്റെ കാലാവധി.