കോണ്‍ഗ്രസിന് 300 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാം, ബാക്കി പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം- മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് ചര്‍ച്ചയില്‍ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോണ്‍ഗ്രസിന് 300 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്നും പ്രാദേശിക പാര്‍ട്ടികള്‍ക്ക് ശക്തിയുളള പ്രദേശങ്ങള്‍ അവര്‍ക്ക് വിട്ടുനല്‍കണമെന്നും മമത പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുന്നതിനിടെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സര്‍വ്വമത സാഹോദര്യ റാലിയിലായിരുന്നു അവരുടെ പ്രതികരണം. 

'ചില പ്രദേശങ്ങള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കണം. അവര്‍ക്ക് (കോണ്‍ഗ്രസിന്) 300 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാം. ഞാന്‍ അവരെ സഹായിക്കാം. ആ സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കില്ല. പക്ഷെ സ്വന്തം ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്'-മമത പറഞ്ഞു. സീറ്റ് വിഭജനത്തെക്കുറിച്ച് തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ചിലര്‍ക്ക് താല്‍പ്പര്യമില്ലെന്നും ബിജെപിയെ നേര്‍ക്കുനേര്‍ നേരിടാനുളള ശക്തി തനിക്കുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സിപിഎം ഇന്ത്യാ മുന്നണിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 'പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തില്‍ ഇന്ത്യ എന്ന പേര് നിര്‍ദേശിച്ചത് ഞാനാണ്. എന്നാല്‍ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കുമ്പോഴെല്ലാം ഇടതുപക്ഷം നിയന്ത്രണം പിടിച്ചടക്കാന്‍ ശ്രമിക്കുന്നത് കാണാം. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. 34 വര്‍ഷമായി ഞാന്‍ പോരാടുന്നവരുമായി ഒത്തുപോകാന്‍ എനിക്കാവില്ല. അത്തരം അപമാനങ്ങളെല്ലാം സഹിച്ചാണ് ഇന്ത്യാ മുന്നണിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത്'- മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 6 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 23 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More