'തളരില്ല, തളര്‍ത്താനാകില്ല'; കെ എസ് ചിത്രയ്‌ക്കെതിരായ പരാമര്‍ശത്തിലുറച്ച് ഗായകന്‍ സൂരജ് സന്തോഷ്

കൊച്ചി : ഗായിക കെ എസ് ചിത്രയുടെ രാമക്ഷേത്ര പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗായകന്‍ സൂരജ് സന്തോഷ്. രണ്ടുദിവസമായി സൈബര്‍ ആക്രമണം അതിരുകടക്കുകയാണെന്നും ഇതുകൊണ്ടൊന്നും താന്‍ തളരില്ലെന്നും സൂരജ് സന്തോഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കഴിഞ്ഞ രണ്ടുദിവസമായി നിരന്തരമായ സൈബര്‍ ആക്രമണമാണ് ഉണ്ടാകുന്നത്. മുന്‍പും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ വളരെ മോശമായ രീതിയില്‍ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസം നല്‍കുന്നു. നീതിക്കുവേണ്ടി നിലകൊളളുന്ന ഓരോരുത്തരോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. തളരില്ല. തളര്‍ത്താന്‍ പറ്റുകയുമില്ല'- സൂരജ് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ എല്ലാവരും രാമനാമം ജപിക്കണമെന്നും വീടുകളില്‍ അഞ്ച് തിരിയിട്ട വിളക്കുകള്‍ തെളിയിക്കണമെന്നും കെ എസ് ചിത്ര അടുത്തിടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സൂരജ് സന്തോഷ് വിമര്‍ശനമുന്നയിച്ചത്. 'സൗകര്യപൂര്‍വ്വം ചരിത്രം മറന്നുകൊണ്ട്, പളളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക് മാറ്റി വെച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നൊക്കെ പറയുന്ന നിഷ്‌കളങ്കതയാണ് ഹൈലൈറ്റ്. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാനായ് കിടക്കുന്നു ഓരോന്നായ്. എത്രയെത്ര കെ എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു. കഷ്ടം, പരമകഷ്ടം'-എന്നായിരുന്നു സൂരജ് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More