മണിപ്പൂരില്‍ നിന്ന് മുംബൈ വരെ; രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ന്യായ് യാത്ര' ജനുവരി 14-ന് ആരംഭിക്കും

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 'ഭാരത് ന്യായ് യാത്ര' എന്നാണ് യാത്രയുടെ പേര്. ജനുവരി 14-ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 20-ന് മുംബൈയില്‍ അവസാനിക്കും. 14 സംസ്ഥാനങ്ങളിലൂടെ 6200 കിലോമീറ്റര്‍ ദൂരത്തിലുളള യാത്ര 85 ജില്ലകളിലൂടെയാണ് കടന്നുപോവുക.

മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്. ഭാരത് ജോഡോ യാത്ര പൂര്‍ണ്ണമായും പദയാത്രയായിരുന്നെങ്കില്‍ ഭാരത് ന്യായ് യാത്ര നടന്നും ബസിലുമായി ആയിരിക്കും നടക്കുകയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മണിപ്പൂരില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള യാത്രയല്ല ഭാരത് ന്യായ് യാത്ര. മണിപ്പൂരിന്റെ മുറിവുണക്കാനാണ് ഈ യാത്ര. ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലേറ്റ പരാജയം പ്രവര്‍ത്തകരില്‍ സൃഷ്ടിച്ച നിരാശ നീക്കുന്നതിനായി രാഹുല്‍ ഗാന്ധി യാത്ര നടത്തും. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയര്‍ത്തിക്കാട്ടും'- കെസി വേണുഗോപാല്‍ പറഞ്ഞു.

2022 സെപ്റ്റംബര്‍ ഏഴിനായിരുന്നു രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര 2023 ജനുവരി മുപ്പതിന് കശ്മീരിലാണ് അവസാനിച്ചത്. തുടര്‍ന്ന് കര്‍ണാടകയിലും തെലങ്കാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ  കോണ്‍ഗ്രസിന്റെ വിജയത്തില്‍ ഭാരത് ജോഡോ യാത്ര വലിയ പങ്ക് വഹിച്ചുവെന്ന് വിലയിരുത്തലുണ്ടായി. ഇതോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാമതും യാത്ര നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More