മന്ത്രിസഭാ പുനഃസംഘടന: അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും രാജിവെച്ചു. ഇരുവരും രാജികത്ത് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കൈമാറി. ഇടതുമുന്നണിയിലെ രണ്ടരവര്‍ഷമെന്ന മുൻ ധാരണ പ്രകാരമാണ് രാജി. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെ ബി  ഗണേഷ്‌കുമാറും 29-ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരാകും. ഔദ്യോഗിക പ്രഖ്യാപനം ഇടതുമുന്നണി യോഗത്തിനുശേഷമായിരിക്കും. വകുപ്പിലും മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 

പൂർണ്ണ സംതൃപ്തിയോടെയാണ് രാജിക്കത്ത് നല്‍കിയതെന്നും മന്ത്രിയായുള്ള രണ്ടര വർഷത്തെ കാലയളവിൽ നന്നായി പ്രവർത്തിക്കാനായെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തന്‍റെ പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ എംഎൽഎ എന്ന നിലയ്ക്ക് കോഴിക്കോട് സൌത്ത് മണ്ഡലത്തിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ സജീവമായി മണ്ഡലത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി വകുപ്പ് കൈകാര്യം ചെയ്യാന്‍ സാധിച്ചതിലും ഒരു രൂപ ശമ്പളം പോലും കുടിശിക ഇല്ലാതെ രാജിക്കത്ത് സമർപ്പിക്കാൻ കഴിഞ്ഞതിലും  ചാരിതാർഥ്യമുണ്ടെന്ന് ആന്റണി രാജു പറഞ്ഞു.  രണ്ടരവർഷം തനിയ്ക്ക് നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാർഥനയ്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നേരത്തെ ത​ന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ നവകേരള സദസ്സ് നടക്കുന്നതിനാല്‍ മന്ത്രിസഭ പുനഃസംഘടന വേണ്ടന്നായിരുന്നു മുഖ്യമന്ത്രിയുടെയും എൽഡിഎഫിന്റെയും  തീരുമാനം. കഴിഞ്ഞ മാസം 19 നു തന്നെ ഇരുവരും രാജിസന്നദ്ധത അറിയിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More