'തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പലരും പലതും പറയും'; ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് ചൊവ്വാഴ്ച്ച രാത്രിയോടെ തന്നെ പരിഹാരമായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുതലെടുപ്പിനായി പലരും പലതും പറയുമെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടി ശബരിമലയെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. എരുമേലിയിലെയും പമ്പയിലെയും നിലവിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയശേഷം നടന്ന അവലോകന യോഗത്തിനുശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നുണ്ട്. തിരക്ക് വര്‍ധിച്ചപ്പോള്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. വെര്‍ച്ച്വല്‍ ക്യൂവിലും സ്‌പോട് രജിസ്‌ട്രേഷനിലും അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചു'- മന്ത്രി പറഞ്ഞു. 

'എല്ലാ സ്ഥലത്തും ശൗചാലയം, കുടിവെളളം, ലഘുഭക്ഷണം തുടങ്ങിയ ഒരുക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കെ എസ് ആര്‍ ടി സി ബസുകള്‍ ഇത്തവണ ഉണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 18 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More