ചെങ്കിസ് ഖാന്റെ ജീവൻ രക്ഷിച്ച സംഭാരം

ഒരു യുദ്ധത്തിനിടെ അമ്പേറ്റ് വീണ ചെങ്കിസ് ഖാന്‍ മരണത്തെ മുഖാമുഖം കാണുകയാണ്. മുറിവില്‍നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ട്. ദാഹം സഹിക്കാനാകുന്നില്ല. ഒരുതുള്ളി വെള്ളംപോലും ലഭ്യമാകാത്ത യുദ്ധക്കളമാണ്. ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വിറപ്പിച്ച മംഗോളിയൻ പടത്തലവൻ അകാലമൃത്യുവരിക്കും.

https://www.youtube.com/watch?v=sngb67-Ee44

ചെങ്കിസ് ഖാന്റെ സൈന്യത്തിലെ തന്നെ ഏറ്റവും വിശ്വസ്തനായ പടയാളിയായ ജെല്‍മി ഒടുവില്‍ ഒരിറ്റ് ദാഹജലത്തിനായി ശത്രുപാളയത്തിലേക്ക് ഓടിക്കയറി. അവിടെയാകെ പരതിയപ്പോള്‍ കിട്ടിയത് ഒരു പാത്രം തൈരാണ്‌. അതെടുത്ത് സംഭാരമാക്കി ആയിരക്കണക്കിന് ശത്രു സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് അദ്ദേഹം ചെങ്കിസ് ഖാന്‍റെ അരികിലെത്തി സംഭാരം കുടിപ്പിച്ചു. അവിടെന്ന് എഴുന്നേറ്റ ചെങ്കിസ് ഖാന്‍  പിന്നീട് ബുഖാറ വഴി മദ്ധ്യേഷ്യ കടന്ന് കിഴക്കൻ യൂറോപ്പും റഷ്യയും കടന്ന് ചൈനയിലൂടെ ഇന്ത്യവരെയെത്തി എന്നത് ചരിത്രം.

മംഗോള്‍ സാമ്രാജ്യത്തിന്റെ കഥ വിവരിക്കുന്ന 'സീക്രട്ട് ഹിസ്റ്ററി ഓഫ് മംഗോള്‍സ്' എന്ന പുസ്തകത്തിലാണ് ഈ സംഭവത്തെക്കുറിച്ച് പറയുന്നത്. ചെങ്കിസ് ഖാന്റെ പടയോട്ടങ്ങളുടെ ആദ്യ കാലത്ത് തന്‍റെ ഏറ്റവും വലിയ എതിരാളിയായ ജമുഖയുമായുളള യുദ്ധത്തിനിടെയായിരുന്നു അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. അന്ന് ജെല്‍മിയില്ലായിരുന്നെങ്കില്‍ ചെങ്കിസ് ഖാന്‍ എന്ന ചക്രവര്‍ത്തി ലോകചരിത്രത്തില്‍ തന്നെ ഉണ്ടാവില്ലായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Videos

സൈബര്‍ ആക്രമണം: ഉത്തരമില്ലാത്തവരാണ് തെറി പറയുന്നത്- എം എന്‍ കാരശ്ശേരി

More
More