രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: രാജ്ഭവനിലെ ജീവനക്കാര്‍ക്കെതിരായ ജാതിപീഡന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. രാജ്ഭവനിലെ ഗാര്‍ഡന്‍ വിഭാഗം സൂപ്പര്‍വൈസര്‍ ബൈജു, അസിസ്റ്റന്റ് അശോകന്‍ എന്നിവര്‍ക്കെതിരെയാണ് ജാതിപീഡന ആരോപണം ഉയര്‍ന്നത്. ഐപിസി 294 ബി, 323, 34 വകുപ്പുകളും പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുളള വകുപ്പുകളുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.  ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് കാണി മരിച്ചത് ജാതി പീഡനത്തെത്തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജേഷിന്റെ മാതാപിതാക്കള്‍ പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനില്‍ പരാതി നല്‍കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന് വിജേഷ് നേരിട്ടതിന് സമാനമായ ജാതിപീഡനം തങ്ങളും നേരിട്ടതായി വെളിപ്പെടുത്തി ഗാര്‍ഡന്‍ വിഭാഗത്തിലെ മറ്റ് ജീവനക്കാരും രംഗത്തെത്തി. വിഴിഞ്ഞം സ്വദേശി മുരളീധരനാണ് ജാതിപീഡന പരാതി നല്‍കിയത്. 'പുലയന്മാര്‍ക്കും കാട്ടുജാതിക്കാര്‍ക്കും ജോലി ചെയ്യാനുളള ഇടമല്ല രാജ്ഭവനെന്നും നിനക്കൊക്കെ ഗേറ്റിന് പുറത്താണ് ജോലി'യെന്നും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മേലുദ്യോഗസ്ഥര്‍ മുരളീധരനെ അധിക്ഷേപം നടത്തിയതായി എഫ് ഐ ആറില്‍ പറയുന്നുണ്ട്. 

12 വര്‍ഷമായി രാജ്ഭവനിലെ ഗാര്‍ഡനില്‍ ജോലി ചെയ്തുവരികയായിരുന്ന വിജേഷ് കാണി കഴിഞ്ഞ മാസമാണ് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മരണപ്പെട്ടത്. സൂപ്പര്‍വൈസര്‍ ബൈജുവും  അശോകനും വിജേഷിനുനേരെ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്നും അകാരണമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ ആഭ്യന്തര അന്വേഷണം നടത്താനാവില്ലെന്നാണ് രാജ് ഭവന്‍ നല്‍കുന്ന വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More
Web Desk 4 days ago
Keralam

സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സിഡി ഇടാമെന്ന് ടി സിദ്ദിഖ്

More
More