പ്രതിഷേധത്തെ കായികമായി നേരിടാനാണ് തീരുമാനമെങ്കില്‍ തലസ്ഥാനം വരെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണേണ്ടിവരും- വി ഡി സതീശന്‍

തിരുവനന്തപുരം:  കണ്ണൂരില്‍  മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനു നേരെ കരിങ്കൊടി കാട്ടിയതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവകേരള സദസിന്റെ പേരില്‍ സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സിപിഎം ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുമ്പോള്‍ ചലിക്കാതെ നിന്ന പൊലീസ് ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും അദ്ദേഹം ജനാധിപത്യത്തിന്റെ ചൂടറിയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

സിപിഎമ്മിന്റെ തെമ്മാടിക്കൂട്ടത്തെ ഉപയോഗിച്ച് എത്ര ആക്രമിച്ചാലും അരാജക സര്‍ക്കാരിന്റെ അധോലോക നായകനെതിരെ പൊരുതുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നവഗുണ്ടാ സദസിലെ ഡിവൈഎഫ് ഐ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് സംയമനം എന്നാണ് മുഖ്യമന്ത്രി ഇടുന്ന പേരെങ്കില്‍ കറുത്ത കൊടി ഇനിയും കുറേ കാണേണ്ടിവരുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ ജോര്‍ജ്ജ് മാര്‍ട്ടിന്‍ ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശ ചെയ്‌തെന്നും രണ്ടുപേര്‍ കരിങ്കൊടി കാട്ടിയതിനെയാണ് ചാവേര്‍ ആക്രമണമെന്ന് സിപിഎം വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സൈ്വര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More