മണ്ഡല - മകര വിളക്ക് പൂജക്കായി ശബരിമല നട തുറന്നു

പത്തനംത്തിട്ട: മണ്ഡലമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. മേൽശാന്തി കെ ജയരാജൻ നമ്പൂതിരിക്ക് പുലയായതിനാൽ തന്ത്രി കണ്ഠര്  മഹേഷ് മോഹനാണ് നട തുറന്നത്. തന്ത്രി ഓറ്റകലശം പൂജിച്ച് അഭിഷേകം ചെയ്ത് ശ്രീ കോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലി. മാളികപ്പുറത്തെ ശ്രീ കോവിലിന്റെ താക്കോൽ അവിടത്തെ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് കൈമാറുകയും ചെയ്തു. ആദ്യദിനം തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്.

മണ്ഡലപൂജ ഡിസംബർ 27ന് ബുധനാഴ്ചയും മകരവിളക്ക് ജനുവരി 14ന് ശനിയാഴ്ചയുമാണ്. ഡിസംബർ 27ന് രാത്രി മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും.

ശബരിമല ക്ഷേത്രത്തിലെ പ്രധാന തീർഥാടന കാലമാണ് മണ്ഡലകാലം. വിശ്വാസികൾക്ക് അയ്യപ്പ ദർശനത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ 3 എസ്പിമാരുടെ നിയന്ത്രണത്തില്‍ ആയിരിക്കും. ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി  എം ആർ അജിത്കുമാറും സന്നിധാനത്തിൽ ഉണ്ടാകും. ന്നിധാനത്ത് മാത്രം 1350 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More